മജീദിന്റെ ജീവിതത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ നാളുകള്‍ പുനരാഖ്യാനം നടത്തുമ്പോള്‍ ഒരു നടനെന്നനിലയില്‍ അഭിനയിച്ചു തീര്‍ക്കുകയായിരുന്നില്ല. മറിച്ച്, ജീവതത്തെ എത്ര തീക്ഷ്ണവും വികാരനിര്‍ഭരവുമായാണ് ബഷീര്‍ എന്ന എഴുത്തുകാരന്‍ ആലേഖനം ചെയ്തിട്ടുള്ളത് എന്ന് അനുഭവിച്ചറിയുകയായിരുന്നു ഞാന്‍.-മമ്മൂട്ടി മലയാളത്തിന്റെ മഴക്കാലവും മാമ്പഴക്കാലും ജീവിതം തേടി പ്രവാസം അനുഷ്ഠിക്കുന്ന മജീദിന്റെ കല്‍ക്കത്തയിലെ വേനലും വിരഹവും ദേശീയ പ്രക്ഷോഭത്തിന്റെ സമരസപ്പെട്ടുകൊണ്ട് ബാല്യകാലസഖിയില്‍ വിളക്കിച്ചേര്‍ത്തിട്ടുണ്ട്. - പ്രമോദ് പയ്യന്നൂര്‍ ബാല്യകാലസഖി ഒരു പ്രണയകഥയാണ്. ഇന്ത്യയുടെ ഒരു പ്രത്യേക രാഷ്ട്രീയ സാമൂഹ്യാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംഭവിക്കുന്ന ഒരു പ്രണയകഥ. വ്യത്യസ്ത തലമുറയിലെ ജനസഞ്ചയത്തിന് ഇഷ്ടമാകുന്ന വിധത്തില്‍ ചിത്രം അവതരിപ്പിക്കാനാണു ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. - എം. ബി. മുഹസിന്‍